Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Transferred For

ദിവ്യ എസ്. അയ്യരെ മാറ്റിയത് അദാനിക്കുവേണ്ടി: രാഗേഷ്

ക​​ണ്ണൂ​​ര്‍: ദി​​വ്യ എ​​സ്. അ​​യ്യ​​രെ വി​​ഴി​​ഞ്ഞം തു​​റ​​മു​​ഖ എം​​ഡി സ്ഥാ​​ന​​ത്തു​​നി​​ന്നു നീ​​ക്കി​​യ​​ത് അ​​ദാ​​നി​​ക്ക് വേ​​ണ്ടി​​യെ​​ന്ന ആ​​രോ​​പ​​ണ​​വു​​മാ​​യി സി​​പി​​എം ക​​ണ്ണൂ​​ര്‍ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​കെ. രാ​​ഗേ​​ഷ്. ദി​​വ്യ​​യെ ത​​ൽ‌​​സ്ഥാ​​ന​​ത്തു​​നി​​ന്ന് മാ​​റ്റാ​​ന്‍ അ​​ദാ​​നി അ​​ധി​​കൃ​​ത​​ര്‍ പ​​ല​​ത​​വ​​ണ ശ്ര​​മി​​ച്ചി​​രു​​ന്ന​​താ​​യി അ​​ദ്ദേ​​ഹം ഫേ​​സ് ബു​​ക്ക് കു​​റി​​പ്പി​​ലൂ​​ടെ ആ​​രോ​​പി​​ക്കു​​ന്നു.

പോ​​ര്‍ട്ടി​​ന്‍റെ കാ​​ര്യം നി​​ങ്ങ​​ള്‍ നോ​​ക്കി​​യാ​​ല്‍ മ​​തി. ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ കാ​​ര്യം ഞ​​ങ്ങ​​ള്‍ നോ​​ക്കി​​ക്കോ​​ളാം എ​​ന്ന് അ​​ന്ന​​ത്തെ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി നി​​ല​​പാ​​ടെ​​ടു​​ത്തു. ക​​രാ​​ര്‍ വ്യ​​വ​​സ്ഥ​​യി​​ല്‍ അ​​ദാ​​നി അ​​ധി​​കൃ​​ത​​ര്‍ മാ​​റ്റ​​ത്തി​​ന് ശ്ര​​മി​​ച്ച​​പ്പോ​​ള്‍ ജാ​​ഗ്ര​​ത​​യോ​​ടെ ഇ​​ട​​പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​യാ​​യി​​രു​​ന്നു ദി​​വ്യ എ​​സ്. അ​​യ്യ​​ര്‍. ഭ​​ര​​ണ​​മാ​​റ്റം ഉ​​ണ്ടാ​​യ ഉ​​ട​​നെ ദി​​വ്യ​​യെ സ്ഥ​​ലം​​മാ​​റ്റി. ഇ​​തി​​ന് പി​​ന്നി​​ലെ കാ​​ര​​ണ​​മെ​​ന്താ​​ണെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നും കെ.​​കെ. രാ​​ഗേ​​ഷ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

മം​​ഗ​​ളൂ​​രു​​വി​​ൽ പോ​​യി മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍ അ​​ദാ​​നി സം​​ഘ​​ത്തെ ക​​ണ്ട​​തി​​ന്‍റെ ഫ​​ലം ഓ​​രോ​​ന്നാ​​യി പു​​റ​​ത്തു​​വ​​രാ​​ന്‍ തു​​ട​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് കെ.​​കെ. രാ​​ഗേ​​ഷ് പ​​റ​​ഞ്ഞു. വ​​കു​​പ്പ് ഏ​​റ്റെ​​ടു​​ത്ത​​പ്പോ​​ള്‍ ധ​​ന​​കാ​​ര്യ​​ത്തോ​​ടൊ​​പ്പം തു​​റ​​മു​​ഖ​​വും മു​​ഖ്യ​​മ​​ന്ത്രി ഏ​​റ്റെ​​ടു​​ത്ത​​ത് യാ​​ദൃ​​ച്ഛിക​​മ​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. മു​​ഖ്യ​​മ​​ന്ത്രി ത​​ന്നെ തു​​റ​​മു​​ഖ​​വ​​കു​​പ്പും ഏ​​റ്റെ​​ടു​​ത്ത കേ​​ര​​ള ച​​രി​​ത്ര​​ത്തി​​ലെ ആ​​ദ്യ​​ത്തെ മ​​ന്ത്രി​​സ​​ഭ​​യാ​​ണി​​ത്.


മാ​​ത്ര​​മ​​ല്ല സ്വ​​ന്തം ഓ​​ഫീ​​സി​​ലെ സെ​​ക്ര​​ട്ട​​റി​​യെ​​ത്ത​​ന്നെ തു​​റ​​മു​​ഖ വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി​​യും ആ​​ക്കി മ​​ണി​​ക്കൂ​​റു​​ക​​ള്‍ക്ക​​കം നി​​യ​​മി​​ക്കു​​ന്നു. വി​​ഴി​​ഞ്ഞം പോ​​ര്‍ട്ടി​​ന്‍റെ വ​​ള​​ര്‍ച്ച​​യി​​ല്‍ ത​​ന്ത്ര​​പ​​ര​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ള്‍ എ​​ടു​​ക്കു​​ന്ന​​തി​​ല്‍ നി​​ര്‍ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ച ദി​​വ്യ​​യെ രാ​​യ്ക്കു​​രാ​​മാ​​നം സ്ഥ​​ലം​​മാ​​റ്റി. തു​​റ​​മു​​ഖ​​വു​​മാ​​യി യാ​​തൊ​​രു ധാ​​ര​​ണ​​യു​​മി​​ല്ലാ​​ത്ത ആ​​ളാ​​ണ് പ​​ക​​രം വ​​ന്ന​​തെ​​ന്നും കെ.​​കെ. രാ​​ഗേ​​ഷ് പ​​റ​​ഞ്ഞു.

Latest News

Corehub Up